കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ കാര്യങ്ങള്‍ ആരുണ്ട് അറിയുന്നു?

  • By Lakshmi
Google Oneindia Malayalam News

Sonia Gandhi
ദില്ലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ചികിത്സയ്ക്കായി അടുത്തിടെ യുഎസിലേയ്ക്ക് നടത്തിയ യാത്രകളുള്‍പ്പെടെ അവര്‍ നടത്തിയ വിദേശയാത്രകളെക്കുറിച്ചൊന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അറിവില്ല. സോണിയയുടെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ തേടി വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട അപേക്ഷയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഇരുട്ടില്‍ത്തപ്പുകയാണ്.

രാജസ്ഥാന്‍ സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍ കൈലാഷ് കന്‍വാറാണ് അടുത്തിടെ സോണിയ നടത്തിയ അമേരിക്കന്‍ യാത്രയുള്‍പ്പെടെയുള്ളവയുടെ വിവരം തേടി അപേക്ഷ നല്‍കിയത്. എന്നാല്‍ വൈകുപ്പുകള്‍ ഈ അപേക്ഷ അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടിക്കളിയ്ക്കുകയാണ്.

വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷ അവര്‍ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിനും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്‌ളിമെന്‍േറഷന്‍ വകുപ്പിനും കൈമാറി.

പാര്‍ലമെന്റംഗം എന്നനിലയില്‍ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയുക പാര്‍ലമെന്ററികാര്യ വകുപ്പിനാണെന്നും ദേശീയ ഉപദേശക കൗണ്‍സില്‍ അധ്യക്ഷ എന്നനിലയില്‍ നടത്തിയ യാത്രകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുക സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണെന്നുമുള്ള വിശദീകരണത്തോടെയാണ് വിദേശകാര്യ വകുപ്പ് അപേക്ഷ കൈമാറിയത്.

എന്നാല്‍, ദേശീയ ഉപദേശക സമിതി അംഗങ്ങളോ അധ്യക്ഷയോ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അപേക്ഷ ദേശീയ ഉപദേശക കൗണ്‍സിലിന് കൈമാറിയിരിക്കുകയാണ്. ഇവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമോയെന്നകാര്യത്തില്‍ ഒരു ഉറപ്പുമില്ല.

സോണിയ യുഎസില്‍ ശസത്രക്രിയയ്ക്ക് വിധേയയതും എവിടെയാണ് ചികിത്സയെന്നും മറ്റുമുള്ള കാര്യങ്ങളില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മൗനം പാലിച്ചപ്പോള്‍ വേദശമാധ്യമങ്ങളാണ് ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. സോണിയയുടെ രോഗമെന്താണെന്നും ഏത് ആശുപത്രിയിലാണെന്നുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസും തയ്യാറായിരുന്നില്ല.

ഇതിന് മുമ്പ് ഹരിയാനയിലെ ഹിസാര്‍ സ്വദേശി രമേഷ് വര്‍മ്മ 2010ല്‍ സോണിയയുടെ യാത്രക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതിനും മറുപടി ലഭിച്ചിരുന്നില്ല. ഈ സംഭവങ്ങളിലെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോണിയ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതയാണോയെന്നതാണ് ഉയരുന്ന ചോദ്യങ്ങള്‍.

English summary
No government department seems to have any information about the tours and travels undertaken by UPA chairperson Sonia Gandhi as an RTI application kept moving to different ministries without any substantial response,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X