മുംബൈ: 36 വയസ്സുകാരനായ സിനിമാപ്രവര്‍ത്തകനെ തീവച്ചു കൊന്നു. വെര്‍സോവയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോളിവുഡില്‍ ലൈറ്റ് ടെക്‌നീഷ്യനായ റഹ്മത്ത് ഷാ ആണ് കൊല്ലപ്പെട്ടത്. സുന്ദര്‍വാഡി സ്വദേശിയായ ഇയാളെ പ്രദേശവാസികളായ മൂന്നു പേര്‍ ചേര്‍ന്നാണ് തീവച്ചു കൊന്നത്. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.
ഷായുടെ ഏഴു വയസ്സുകാരനായ മകന്‍ റിസ്വാന്‍ അച്ഛനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ മുറ്റത്ത് അച്ഛനെ തീകൊളുത്തിയത് കണ്ടത്. പേടിച്ച റിസ്വാന്‍ ഉടന്‍ തന്നെ അയല്‍ക്കാരെയും അച്ഛന്റെ സഹോദരനേയും വിളിച്ചു വരുത്തിയെങ്കിലും ഷായുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല.
സംഭവം കണ്ട് വന്‍ ജനക്കൂട്ടം ഷായുടെ ചുറ്റും തടിച്ചു കൂടിയെങ്കിലും ആരും ജീവന്‍ രക്ഷിയ്ക്കാന്‍ നോക്കിയില്ലെന്ന് ഷായുടെ സഹോദരന്‍ ആരോപിച്ചു. സംഭവസമയത്ത്് ഷായുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. തന്റെ ഗ്രാമത്തില്‍ പോയതായിരുന്നു അവര്‍.
A 36-year-old Bollywood lightman was allegedly burnt to death by three local goons in Versova late on Monday, police said. The deceased was identified as Rehmat Shah, a resident of Sundarwadi area in Versova.