ഷാരൂഖ് ഖാനെ 6 മണിക്കൂര്‍ ചോദ്യം ചെയ്തു

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. നൈറ്റ് റൈഡേഴ്‌സും ബിസിസിഐയും തമ്മില്‍ ഒപ്പിട്ട കരാറിനെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തിരക്കി. ആവശ്യമായ രേഖകളുമായി തന്റെ അക്കൗണ്ടന്റിനൊപ്പമെത്തിയ ഷാരൂഖ് അധികൃതരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നാണ് വിവരം.
ടീം ലേലത്തില്‍ പങ്കെടുത്തതിന്റെ രേഖകള്‍, പരസ്യം, നൈറ്റ് റൈഡേഴ്‌സിന്റെ ലാഭനഷ്ടക്കണക്കുകള്‍ സംബന്ധിച്ചതിന്റെ രേഖകളെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്ന് ഷാരൂഖിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications