കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാനെ 6 മണിക്കൂര്‍ ചോദ്യം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Sharukh Khan
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തു. ശനിയാഴ്ച മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ഓഫീസില്‍ വച്ച് തുടര്‍ച്ചയായി ആറ് മണിക്കൂറാണ് നടനെ ചോദ്യംചെയ്തത്.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. നൈറ്റ് റൈഡേഴ്‌സും ബിസിസിഐയും തമ്മില്‍ ഒപ്പിട്ട കരാറിനെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തിരക്കി. ആവശ്യമായ രേഖകളുമായി തന്റെ അക്കൗണ്ടന്റിനൊപ്പമെത്തിയ ഷാരൂഖ് അധികൃതരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നാണ് വിവരം.

ടീം ലേലത്തില്‍ പങ്കെടുത്തതിന്റെ രേഖകള്‍, പരസ്യം, നൈറ്റ് റൈഡേഴ്‌സിന്റെ ലാഭനഷ്ടക്കണക്കുകള്‍ സംബന്ധിച്ചതിന്റെ രേഖകളെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്ന് ഷാരൂഖിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
After the thumping success of his movie, Bollywood superstar Shahrukh Khan was summoned for questioning by the Enforcement Directorate regarding the Indian Premier League. He had to undergo grilling for six continuous hours at the agency’s zonal office in Nariman Point in Mumbai on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X