കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രശ്‌നം: സോണിയ പരിപാടി റദ്ദാക്കി

  • By Lakshmi
Google Oneindia Malayalam News

Sonia Gandhi
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വൈറല്‍ പനി. ഇതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നടക്കുന്ന റാലിയില്‍ സോണിയ പങ്കെടുക്കില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തരാഖണ്ഡിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാനുള്ള സോണിയയുടെ നീക്കത്തിന് വൈറല്‍ പനിമൂലം തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു.

ഗൗചറില്‍ പുതിയ റെയില്‍വേ പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രസ് നടത്താനിരുന്ന വന്‍ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ സോണിയ തീരുമാനിച്ചിരുന്നു. പനിപിടിച്ചതോടെ റാലിയില്‍ പോകുന്നില്ലെന്ന് സോണിയ തീരുമാനിച്ചെങ്കിലും പരിപാടിയില്‍ സോണിയയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കും.

അമേരിക്കയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന സോണിയ പങ്കെടുക്കുന്ന ആദ്യ ജനകീയ പരിപാടിയെന്ന നിലയില്‍ ഉത്തരാഖണ്ഡിലെ റാലി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ലോക്പാല്‍ ബില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ അന്നാ ഹസാരെയും സംഘവും നടത്തുന്ന പ്രചാരണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സോണിയാ നേരിട്ട് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

ഉത്തരാഖണ്ഡില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി ബി.സി ഖണ്ഡൂരിയെയും അഴിമതി രഹിത പ്രവര്‍ത്തനത്തിന്റെ പേരില്‍ ഹസാരെ പ്രശംസിച്ചിരുന്നു. ഹസാരെ വിഭാവനം ചെയ്ത ജന ലോക്പാല്‍ ബില്‍ മാതൃകയില്‍ ഖണ്ഡൂരി ലോകായുക്ത ആക്്ട് കൊണ്ടുവന്നിരുന്നു. ഇതിന്റെ പേരിലായിരുന്നു ഹസാരെ ഖണ്ഡൂരിയെ പ്രശംസിച്ചത്.

English summary
The UPA chairperson and Congress chief Sonia Gandhi won’t be attending party’s rally in Chamoli district on Wednesday as she is said to be suffering from viral fever,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X