മുന്‍ മന്ത്രി ശ്രീരാമുലുവിനെ ബിജെപി പുറത്താക്കി

മുന്‍ മന്ത്രിയും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ അടുത്ത അനുയായിയാണ് ശ്രീരാമുലു. സദാനന്ദ ഗൗഡ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ശ്രീരാമുലു എംഎല്‍എ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ താമരചിഹ്നത്തില്‍ മല്‍സരിക്കാനുള്ള ഓഫര്‍ ബിജെപി നല്‍കിയിരുന്നെങ്കിലും ശ്രീരാമുലു അത് നിഷേധിക്കുകയായിരുന്നു.
നവംബര്‍ 30നു നടക്കുന്ന തിരഞ്ഞെടുപ്പും ശ്രീരാമുലുവിന്റെ നാമനിര്‍ദ്ദേശവും സംസ്ഥാന ബിജെപിയില്‍ പുതിയ പ്രതിസന്ധി തീര്‍ക്കുമെന്ന് ഉറപ്പാണ്. കാരണം സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കാനെത്തിയ മുന്‍ ആരോഗ്യമന്ത്രിക്കൊപ്പം ബിജെപി അംഗങ്ങളായ ബെല്ലാരിയില്‍ നിന്നുള്ള എംപി ജെ ശാന്ത, റെയ്ച്ചൂരില്‍ നിന്നുള്ള എംപി സന്ന ഫക്കീറപ്പ, എംഎല്‍എമാരായ സോമശേഖര റെഡ്ഡി, എച്ച് ടി സുരേഷ് ബാബു എന്നിവരുമുണ്ടായിരുന്നു.
ഞാന്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ല. പാര്‍ട്ടിയെ ശക്തമാക്കാന്‍ മാത്രമാണ് ശ്രമിച്ചത്. പക്ഷേ, എന്നെ തഴയാനാണ് പലപ്പോഴും പാര്‍ട്ടി ശ്രമിച്ചത്. അതുകൊണ്ടു തന്നെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നത്-പത്രിക സമര്‍പ്പിച്ചതിനുശേഷം ശ്രീരാമുലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗസ്ത് നാലിന് എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നെങ്കിലും കഴിഞ്ഞമാസം മാത്രമാണ് സ്വീകരിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ശ്രീരാമുലുവിനെ മല്‍സരിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെഎസ് ഈശ്വരപ്പ പലരീതിയിലും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ചഞ്ചല്‍ഗുഡാ ജയിലില്‍ കഴിയുന്ന ജനാര്‍ദ്ദന റെഡ്ഡിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ ശ്രീരാമുലു തീരുമാനിച്ചത്.












Click it and Unblock the Notifications