ടെന്‍ഷന്‍ യെഡ്ഡിയുടെ ഉറക്കം കെടുത്തി

പിന്നീട് ടിവിയുടെ മുന്നിലിരിക്കുമ്പോഴും കര്‍ണ്ണാടക മുന്‍ മുഖ്യന്റെ മുഖത്ത് ടെന്‍ഷന്‍ തെളിഞ്ഞു കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. കര്‍ണ്ണാടക ടിവി ചാനലുകള്‍ യെഡിയൂരപ്പയുടെ വിധിയുമായി ബന്ധപ്പെട്ട ലൈവ് ന്യൂസുകള്‍ കാണിക്കാന്‍ തുടങ്ങിയതോടെ യെഡ്ഡിയ്ക്ക് ടെന്‍ഷന്‍ കൂടി. ഒടുവില്‍ ജാമ്യം ലഭിച്ചതായുള്ള അറിയിപ്പ് വന്നപ്പോള്‍യെഡ്ഡിയെ അഭിനന്ദിയ്ക്കാന്‍ ആദ്യം ഓടിയെത്തിയത് മുന്‍ മന്ത്രി കട്ട സുബ്രമണ്യ നായിഡുവിന്റെ മകന്‍ കട്ട ജഗദീഷ്. ഉടന്‍ തന്നെ യെഡിയൂരപ്പയുടെ സാധനങ്ങളെല്ലാം ബാഗിലാക്കാന്‍ ജഗദീഷ് സഹായിക്കുകയും ചെയ്തു.
ഭൂമി കുംഭകോണ കേസില്‍ ജയിലിലടയ്ക്കപ്പെട്ട യെഡിയൂരപ്പയ്ക്ക് കര്‍ണാകട ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 15 നാണ് യെഡിയൂരപ്പയെ അറസ്റ്റ് ചെയ്തത്. ആകെ അഞ്ച് കേസുകളാണ് യെദ്യൂരപ്പയ്ക്ക് എതിരെയുള്ളത്. എന്നാല്‍ രണ്ടു കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതില്‍ ആദ്യത്തെ കേസില്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. സോപാധിക ജാമ്യമാണ് കോടതി അനുവദിച്ചത്.












Click it and Unblock the Notifications