Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഗാര്‍ഡിനെ യുവാക്കള്‍ അപമാനിച്ചു

ഗുഡ്ഗാവ്: ഒരു പ്രമുഖ സ്വാകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ വനിതാ ഗാര്‍ഡിന് നേര്‍ക്ക്് ലൈംഗിക പീഡനശ്രമം. സെക്ടര്‍ 46ലെ സൈബര്‍ പാര്‍ക്കില്‍ ജോലിചെയ്യുന്ന വനിതാ ഗാര്‍ഡാണ് അപമാനിക്കപ്പെട്ടത്. സൈബര്‍ പാര്‍ക്കിലെ ഒരു കെട്ടിടത്തില്‍ ഗാര്‍ഡായി നിയോഗിക്കപ്പെട്ട വനിതയാണ് അപമാനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു കമ്പനിയില്‍ ഗാര്‍ഡായി ഇതേ കെട്ടിടത്തില്‍ ജോലിചെയ്യുന്നയാളുടെ ഭാര്യയാണ് ഈ സ്ത്രീ. കെട്ടിടത്തിന്റെ കവാടത്തിനരികില്‍ വച്ചാണ് അപമാനശ്രമമുണ്ടായത്. മൂന്നുപേര്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ബഹളം കേട്ട് യുവതിയുടെ ഭര്‍ത്താവ് എത്തുകയും അക്രമികളെ എതിരിടുകയും ചെയ്തു.

എന്നാല്‍ അക്രമികള്‍ ചേര്‍ന്ന് ഭര്‍ത്താവിനെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയും അക്രമികളില്‍ ഒരാളെ പിടികൂടുകയും ചെയ്തു. യുപി സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ ഗുഡ്ഗാവിലത്തന്നെ ഒരു കൊറിയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ്. പിന്നീട് തിങ്കളാഴ്ച നടന്ന അന്വേഷണത്തില്‍ മറ്റുരണ്ടുപേരെയുംകൂടി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+