പോത്ത് വിരണ്ടോടി; ഉടമയ്‌ക്കെതിരെ കേസ്

പോത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചതായി ചേലോറ സ്വദേശി കെകെ പ്രദീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പുറമേ വളപട്ടണത്തു വച്ച് പോത്ത് ആക്രമിച്ചതായി മറ്റൊരാളും പരാതിപ്പെട്ടിട്ടുണ്ട്.
വളപട്ടണത്ത് കശാപ്പിനായി കൊണ്ടു പോകുന്നതിനിടെയാണ് പോത്ത് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടിക്കയറിയത്. ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ പോത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മതിയായ സുരക്ഷയില്ലാതെ മൃഗത്തെ കൊണ്ടുപോയി എന്ന കുറ്റത്തിനാണ് ഇന്ത്യന്‍ ശിക്ഷാനിയമം 289, 337, 338, വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications