മുന്‍ എംഎല്‍എ ഈപ്പന്‍ വര്‍ഗീസ് അന്തരിച്ചു

1971ല്‍ ഐക്യകേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പള്ളുരുത്തിയില്‍ നിന്നും പിന്നീട് റാന്നിയില്‍ നിന്നും നിയമസഭയില്‍ എത്തി. കേരള കോണ്‍ഗ്രസിന്റെ തുടക്കകാലം മുതല്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഈപ്പന്‍ വര്‍ഗീസ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വര്‍ക്കിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നതോടെ പി.സി ജോര്‍ജിനൊപ്പം സെക്യുലര്‍ കേരള കോണ്‍ഗ്രില്‍ എത്തിയ ഈപ്പന്‍ വര്‍ഗീസ് ലയനത്തോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അഡ്വൈസര്‍ ആയി ചുമതലവഹിച്ചു വരികയായിരുന്നു.
എടത്വ സ്വദേശിയാണ്. അന്നമ്മയാണ് ഭാര്യ. ആറു മക്കളുണ്ട്. മൃതദ്ദേഹം വൈകാതെ കൊച്ചിയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം പിന്നീട്.












Click it and Unblock the Notifications