ജയരാജന് കിട്ടിയത് പിള്ളയുടെ അതേ സെല്‍

ജയരാജന് കിട്ടിയിരിക്കുന്നത് ഫാന്‍സ് കണ്‍വിക്ട് നമ്പര്‍ 6699ആണ്. ജയരാജന്റെ തൊട്ടടുത്ത മുറിയില്‍ കണ്ണൂരില്‍ നിന്നുള്ള മുന്‍ ഐജി ലക്ഷ്മണയാണ് കഴിയുന്നത്. വിഐപി തടവുകാര്‍ക്കായുള്ള ഈ മുറിയില്‍ സാധാരണ തടവുകാരെ പാര്‍പ്പിക്കാറില്ല. പിള്ള ശിക്ഷാ ഇളവ് കിട്ടി പുറത്തുവന്നശേഷം ഈ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പൂജപ്പുര ജയിലില്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ കഴിയുന്നുണ്ട്. അതിനാല്‍ത്തന്നെ ഇവിടെ മുതിര്‍ന്ന സിപിഎം നേതാവായ ജയരാജന്റെ സുരക്ഷയില്‍ ആശങ്കയ്ക്കും സാധ്യതയുണ്ട്. ജയരാജന്‍ ജയിലില്‍ മികച്ച സുരക്ഷയേര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് വിഐപികള്‍ക്കായുള്ള ആശുപത്രി ബ്ലോക്കിലെ സെല്ലില്‍ ജയരാജനെ പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications