Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനെ എങ്ങനെ പുഴുതുല്യനാക്കി- പിണറായി

Pinarayi Vijayan
തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗം എംവി ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചു. 15 മിനിട്ടോളം ജയിലില്‍ ചെലവഴിച്ച ശേഷമാണ് പിണറായി മടങ്ങിയത്.

സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ രൂക്ഷമായാണ് പിണറായി കോടതിയുടെ നടപടികളെ വിമര്‍ശിച്ചത്. പാതയോരത്തെ പൊതുയോഗം ജനങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പോരാട്ടം തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ജയരാജന്‍ പുഴുവാണെന്ന് പറയാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ജയരാജന് ആദ്യം കഠിന തടവ് വിധിച്ചത് കോടതിക്ക് ഇല്ലാത്ത അധികാരമായി കാണണമെന്നും പിണറായി ചൂണ്ടിക്കാട്ടി. ജയരാജനെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് 14 ന് ഹൈക്കോടതിക്കു മുന്നില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+