കിളിരൂര്‍, കവിയൂര്‍ പുനരന്വേഷണം വേണമെന്ന് വിഎസ്

എന്നാല്‍ കേന്ദ്രം ഇപ്പോഴും ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത്. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഈ അന്വേഷണം കൊണ്ട് യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ കഴിയില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ശാരിയുടെ പ്രസവത്തെക്കുറിച്ചും കേസുകളും പുതിയ അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇതോടെ കിളിരൂര്‍ പീഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി എന്നിവര്‍ ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായി ചികിത്സാ ചുമതലയുണ്ടായിരുന്ന ഡോ. ശങ്കരന്‍ ദിവസങ്ങള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഒരു വിഐപി ശാരിയെ സന്ദര്‍ശിച്ചതിനു ശേഷമാണു പെണ്‍കുട്ടിയുടെ നില വഷളായതെന്ന വാദം കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications