കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ ജയരാജന്‍ ചരിത്രം വായിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

MV Jayarajan
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് എം വി ജയരാജനു ജയിലില്‍ ജോലിയെടുക്കേണ്ടതില്ല, വെറും തടവായതിനാലാണ് ജോലിഇളവ് ലഭിയ്ക്കുന്നത്.

അതേസമയം ജോലി ചെയ്യാന്‍ സ്വമേധയാ തയാറായാല്‍ ശിക്ഷയില്‍ ഒരു മാസം ഇളവുകിട്ടുകയും ചെയ്യും. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കിടന്ന മുറിയിലാണ് ജയരാജന്‍ കഴിയുന്നത്. ഇവിടെ പിള്ളയ്ക്കായി സജ്ജീകരിച്ച ഫാനും യൂറോപ്യന്‍ ക്ലോസറ്റും ജയരാജന് ഉപയോഗിക്കാം.

പതിവായുള്ള ദേഹപരിശോധനയും നടയടിയും ഒഴിവാക്കാനായി ചൊവ്വാഴ്ച വൈകീട്ട് ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് കൂടെനിന്നാണ് അദ്ദേഹത്തെ ജയിലിലേക്കു പ്രവേശിപ്പിച്ചത്. കയ്യിലുണ്ടായിരുന്ന ചരിത്ര പുസ്തകങ്ങള്‍ ജയില്‍ മുറിയില്‍ കൊണ്ടുപോകാനും അനുവദിച്ചു.

വായിക്കാന്‍ ചരിത്രപുസ്തകം വേണം, പത്തരയ്ക്ക് ഉറങ്ങണം തുടങ്ങിയ കാര്യങ്ങള്‍ ജയരാജന്‍ മുന്നോട്ടുവച്ചിരുന്നു. ജയിലിലെത്തി പ്രാഥമിക നടപടികള്‍ കഴിഞ്ഞശേശം വൈകിട്ട് ആറരയോടെ ജയില്‍ ലൈബ്രറിയില്‍നിന്ന് അദ്ദേഹത്തിനു പുസ്തകം കൊടുത്തു. ഇന്ത്യാ ചരിത്രമാണു ജയരാജനു വായിക്കാന്‍ കിട്ടിയത്.

മുറിയില്‍ ഇപ്പോള്‍ ഉള്ള സൗകര്യങ്ങള്‍തന്നെ കൂടുതലാണെന്നും ഇതിനപ്പുറം ഒന്നും വേണ്ടെന്നും ജയരാജന്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ അറിയിച്ചു.

ആറുമാസത്തേക്കാണു തടവെങ്കിലും ചില നിബന്ധനകള്‍ പാലിച്ചാല്‍ ജയരാജനു മൂന്നുമാസം കഴിഞ്ഞ് തടവറ വിടാം. രണ്ടുമാസത്തെ പരോള്‍ ലഭിക്കും. ജോലി ചെയ്താല്‍ ഒരുമാസത്തെ ഇളവ് കിട്ടും. ബാക്കിവരുന്നതാണ് മൂന്നുമാസത്തെ തടവ് മാത്രമാണ്.

ജോലി ചെയ്യണമോ എന്ന കാര്യം ജയരാജനാണ് തീരുമാനിക്കേണ്ടത്. ആര്‍. ബാലകൃഷ്ണപിള്ള പരാതിയെഴുത്ത് തൊഴിലായി സ്വീകരിച്ച് രണ്ടുമാസത്തെ ഇളവ് സ്വീകരിച്ചിരുന്നു. ജയരാജന് അനുവദിച്ചത് 6699 എന്ന ഫാന്‍സി നമ്പരാണ്. മുന്‍ എംഎല്‍എ ആയതിനാല്‍ ജയില്‍ യൂണിഫോമും നമ്പരിട്ട ഷര്‍ട്ടും ട്രൗസറും തല്‍ക്കാലത്തേക്കു ജയരാജന് നല്‍കില്ല.

English summary
CPM leader MV Jayarajan is reading Indian history books at jail cell, and he don't need to do work at jail like other prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X