ബാറുകള്‍ക്ക് ത്രീസ്റ്റാര്‍പദവി; സുധീരന് എതിര്‍പ്പ്

മദ്യനയം തിരുത്തണമെന്നും പുതിയതായി 21 ബാറുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി നല്‍കിയ നടപടി അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
പുതിയതായി നൂറ് ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഇത് കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് മദ്യനയം രൂപീകരിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല-അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുസര്‍ക്കാരിന്റെ കാലത്തെ മദ്യനയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. ഇത് ശരിയല്ല. ഇത്രയധികം ബാറുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ഇത് സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications