16കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ കുടുങ്ങി

നവംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരിയായ അമ്മ വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. വൈകിട്ട് അമ്മ വന്നപ്പോള്‍ കുട്ടി ഇക്കാര്യം അമ്മയെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുന്‍പ് പലവട്ടം ജിന്‍സണ്‍ പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നു. പരാതി ലഭിച്ച ശേഷം പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു












Click it and Unblock the Notifications