Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കൊപ്പം എംഎല്‍എയുടെ യാത്ര വിവാദമാകുന്നു

Kollam

തെന്മല (കൊല്ലം): സീരിയില്‍ നടിയോടൊപ്പം രണ്ട് രാഷ്ട്രീയ പ്രമുഖര്‍ നടത്തിയ ഉല്ലാസയാത്ര വിവാദമാകുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കാറിലുണ്ടായിരുന്ന സീരിയില്‍ നടിയെന്നു പറയപ്പെടുന്ന സൗമ്യ (25)യുടെ മുഖത്തു ഗുരുതരമായി പരിക്കേറ്റിരുന്നു. കൊട്ടാരയ്ക്കരയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്തു.

ഇടുക്കി ജില്ലയിലെ ഒരു എംഎല്‍എയും കൊല്ലത്തെ ഒരു മുന്‍ എംഎല്‍എയുമാണ് കാറിലുണ്ടായിരുന്നത്. പത്തനംതിട്ട രജിസ്‌ട്രേഷനുള്ള കെ.എല്‍. 03 ആര്‍ 5002 എന്ന ഇന്‍ഡിക്കാ കാറാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന കാര്‍ ക്ഷേതമുറ്റത്തേക്ക് പാഞ്ഞുകയറി കാണിക്കവഞ്ചിയില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ സംഭവം തെന്‍മല പോലീസ് അറിയുന്നത് വൈകുന്നേരം 4.30നാണ്.

കാറില്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളാണ് കാറോടിച്ചത്. സൗമ്യയുള്‍പ്പെടെ രണ്ടു സ്ത്രീകളാണ് കാറില്‍ ഉണ്ടായിരുന്നത്. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് അജിത്ത് പുരുഷോത്തമന്‍ എന്നയാളുടെ പേരിലാണ് കാറ്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരോടു നേതാക്കള്‍ പറഞ്ഞത് ഒരാള്‍ ഇടുക്കി ജില്ലയിലെ എംഎല്‍എയാണെന്നും മറ്റൊരാള്‍ കൊല്ലം ജില്ലയിലെ മുന്‍ എംഎല്‍എയാണെന്നുമാണ്. ഉടന്‍ തന്നെ അവര്‍ രണ്ട് പേരും സ്ഥലം വിടുകയും ചെയ്തു.

അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാണിക്ക വഞ്ചിയുടെ നിര്‍മാണത്തിനു പണം വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ പണം നല്കി. ആയിരം രൂപയുടെ ചെലവാണ് കാണിക്ക വഞ്ചിയുടെ നിര്‍മാണത്തിനു വേണ്ടിവരുമെന്ന് കരുതപ്പെടുന്നത്. എന്നാല്‍, നാട്ടുകാര്‍ സംഭവം വിഷയമാക്കുമെന്ന സ്ഥിതി വന്നതോടെ 25000 രൂപ നല്‍കിയാണ് ഇവര്‍ സ്ഥലം വിട്ടതെന്ന് സ്പെഷല്‍ ബ്രാഞ്ച് പോലീസിനു ലഭിച്ച വിവരം.

പാലരുവിയില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. ഇവിടത്തെ വെള്ളിച്ചാട്ടത്തില്‍ ഇവര്‍ കുളിച്ചിരുന്നതായും ഇത് ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും പറയപ്പെടുന്നു. അപകടത്തില്‍പ്പെട്ട കാര്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊട്ടിയ വളച്ചിലുകളും കണ്ടെത്തിയിരുന്നു.

കാറിലുണ്ടായിരുന്ന പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. കാര്‍ യാത്രക്കാരായ നേതാക്കളിലൊരാള്‍ പ്രതിപക്ഷത്തും മറ്റെയാള്‍ ഭരണപക്ഷത്തും പെടുന്നവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+