കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന്റെ പരാതി; അരുണിനെ ചോദ്യം ചെയ്തു

  • By Lakshmi
Google Oneindia Malayalam News

Arun Kumar
തിരുവനന്തപുരം: വിവാദസ്വാമി സന്തോഷ് മാധവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്്തു. നാലുമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. ഇതിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് വെളിപ്പെടുത്തിയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് ഏതാനും നാളുകള്‍ക്ക് മുമ്പ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്തോഷ് മാധവനെയും വിജിലന്‍സ് ചോദ്യം ചെയ്തുരുന്നു. തന്റെ പക്കല്‍നിന്നും 80 ലക്ഷം രൂപ അരുണ്‍ കൈക്കൂലി വാങ്ങിയെന്നാണ് സന്തോഷിന്റെ പരാതി.

തനിക്കു സന്തോഷ് മാധവനെ അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും അരുണ്‍ കുമാര്‍ അന്വേഷണ സംഘത്തോടു പറഞ്ഞതായിട്ടാണ് സൂചന. അതേസമയം പണം നല്‍കിയെന്ന പരാതിയില്‍ സന്തോഷ് മാധവന്‍ ഉറച്ചുനില്‍ക്കുകയാണ്.

വൈക്കത്തിനടുത്തു വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി ശരിയാക്കിത്തരാമെന്നു പറഞ്ഞ് അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ് പ്‌ളീഡറായിരുന്ന ദീപ്തി പ്രസേനനും ചേര്‍ന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു സന്തോഷ് മാധവന്റെ പരാതി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖേന മുഖ്യമന്ത്രിക്കാണു ജൂലൈ അഞ്ചിനു സന്തോഷ് മാധവന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മുന്‍ ഗവണ്‍മെന്റ് പ്‌ളീഡറെ വൈകാതെ ചോദ്യം ചെയ്യും.

English summary
Vigilance team quizzed VA Arun Kumar, son of VS Achuthanandan over the bribe petition filed by controversial godman Santhosh Madhavan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X