ഫേസ്‍ബുക്കില്‍ റേപ്പ് പേജിന് നിരോധനം

ഫേസ്‍ബുക്കിലെ റേപ്പ് ജോക്‌സ് പേജിനെതിരെ മുന്‍പ് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ 194,370 ലൈക്കുകള്‍ ലഭിച്ചിട്ടുള്ള ഈ പേജ് പിന്‍ലവലിയ്ക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ ആദ്യം തയ്യാറായിരുന്നില്ല.
പേജിലെ പല തമാശകളും മാനഭംഗത്തിന് ഇരയായവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മാനഭംഗത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള പല കമന്റുകളും പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഫേസ്‍ബുക്ക് പോലെയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ഇത്തരം പേജുകളെ പ്രോത്സാഹിപ്പിക്കുന്നത് ഉപയോക്താക്കളില്‍ ആശങ്കയുയര്‍ത്തിയിരുന്നു.
റേപ്പ് ജോക്‌സ് പേജിനെതിരെ മാനഭംഗത്തിന് ഇരയായവരെ സംരക്ഷിയ്ക്കുന്ന ഗ്രൂപ്പുകള്‍ രംഗത്തുവരികയും ചെയ്തു.
ഒടുവില്‍ പേജ് പിന്‍വലിയ്ക്കാന്‍ ഫേസ്‍ബുക്ക് തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications