വിശന്നപ്പോള്‍ ഗദ്ദാഫി എച്ചില്‍പ്പാത്രം തിരഞ്ഞു!

അവസാനനാളുകളില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാകാര്യമേധാവി മന്‍സൂര്‍ ദാവോ സി.എന്‍.എന്‍. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗദ്ദാഫിക്കൊപ്പം പിടിയിലായ ദാവോ ഇപ്പോള്‍ മിസ്രത്തില്‍ തടങ്കലിലാണ്.
ജന്മനാടായ സിര്‍ത്തില്‍ ഒളിവില്‍ കഴിയുന്ന വേളയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍നിന്ന് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചാണ് ഗദ്ദാഫി വിശപ്പകറ്റിയതെന്നാണ് മന്‍സൂറിന്റെ വെളിപ്പെടുത്തല്‍
ആഢംബരജീവിതം നയിച്ചിരുന്ന ഗദ്ദാഫി അവസാനകാലം വൈദ്യുതിപോലുമില്ലാത്ത ഇടങ്ങളിലാണ് കഴിഞ്ഞിരുന്നത്. പുതിയ പുതിയ ഒളിത്താവളങ്ങളിലേയ്ക്ക് മാറുമ്പോള്‍ തന്റെ ഇഷ്ട പുസ്തകങ്ങളടങ്ങിയ സ്യൂട്ട്‌കേസ് ഗദ്ദാഫിയുടെ കൈയിലുണ്ടായിരുന്നതായും മന്‍സൂര്‍ പറഞ്ഞു.












Click it and Unblock the Notifications