അമേരിക്കയുടെ ആണവായുധങ്ങള്‍ വെളിപ്പെടുത്തണം: നജാദ്

ആയിരകണക്കിന് സൈനികതാവളങ്ങളിലായി പൂഴ്ത്തിവെച്ചിട്ടുള്ള ആണവ ആയുധങ്ങള്‍ ലോകത്തിനു തുറന്നുകാട്ടണം. അല്ലാതെ ഇറാനെ പോലെ സമാധാനപരമായി ആണവ ഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പരമാധികാരത്തിനു മേല്‍ കുതിരകയറുകയല്ല ചെയ്യേണ്ടത്.
ലോകം നിയന്ത്രിക്കാന്‍ കൊതിക്കുന്ന ചില രാജ്യങ്ങളുടെ കൈയിലെ ചട്ടുകം മാത്രമാണ് ഐഎഇഎ. അമേരിക്കയുടെ വാക്കുകള്‍ അതേ പോലെ ഉദ്ധരിച്ച ആണവ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ വാസ്തവത്തില്‍ ഏജന്‍സിയുടെ അടിസ്ഥാന ചട്ടങ്ങള്‍ ലംഘിക്കുകയാണ് ചെയ്തത്.
ഐഎഇഎ അമേരിക്കയുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണെന്ന് ഇറാനിയന്‍ നേതാവ് അയത്തുള്ള സഈദ് അഹമ്മഗ് ഖാത്മിയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ആണവ ഏജന്‍സിയുടെ ചുവട് പിടിച്ച് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications