Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ അണുബോംബുണ്ടാക്കുന്നു: ആണവ ഏജന്‍സി

Iran
വിയന്ന: ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്. ആയുധമുണ്ടാക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഇസ്രായേലും അമേരിക്കയും മുഴക്കുന്ന ഭീഷണി കൂടുതല്‍ ഗൗരവമുള്ളതായി. പശ്ചിമേഷ്യയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഏജന്‍സി റിപ്പോര്‍ട്ട് കാരണമായേക്കും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് തെളിഞ്ഞാല്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം റിപ്പോര്‍ട്ടിനെ കുറിച്ച് ഉടന്‍ പ്രതികരിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി എഹൂദ് ബരാക് അറിയിച്ചു. വ്യക്തമായി പഠിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാവൂവെന്ന നിര്‍ദ്ദേശമുള്ളതിനാലാണിത്. ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പുതുമയുള്ള ഒന്നുമില്ലെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കയും ഇസ്രായേലും പറയുന്ന കാര്യം ഏറ്റുപറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്-ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് വിശദമായി പഠിക്കുകയാണെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരേ യാതൊരു വിധ സൈനികനടപടികളും സ്വീകരിക്കരുതെന്ന് റഷ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആണവ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അമേരിക്ക ആക്രമണം നടത്തുകയാണെങ്കില്‍ പിന്തുണ കൊടുക്കാമെന്ന് ബ്രിട്ടനും ഇസ്രായേലും അറിയിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ ആക്രമണം ഉണ്ടാവാതിരിക്കാന്‍ അറബ് രാജ്യങ്ങള്‍ യുഎസിനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കാരണം ഇസ്രായേല്‍ നീക്കം മേഖലയെ മൊത്തം ബാധിക്കുമെന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+