ഇറ്റാലിയന്‍ പ്രധാനമന്ത്രി പുറത്തേക്ക്

നിലവില്‍ ഇറ്റലി അഭിമുഖീകരിക്കുന്ന കടക്കെണിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ നിര്‍ദ്ദേശിച്ച ബജറ്റ് പരിഷ്‌കാരങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനുശേഷം രാജിവെയ്ക്കാമെന്നാണ് ബെര്‍ലുസ്‌കോണി പ്രസിഡന്റ് ജോര്‍ജിയോ നെപോളിറ്റാനോയെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 17 വര്‍ഷമായി ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ ശക്തിയാണ് ബെര്‍ലുസ്‌കോണി. 50 ഓളം അവിശ്വാസപ്രമേയങ്ങളാണ് ഈ കാലയളവിനുള്ളില്‍ അതിജീവിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ലൈംഗികവിവാദങ്ങളും രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളും ബെര്‍ലുസ്‌കോണിയുടെ സ്വീകാര്യത തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു.
ഒറ്റ രാത്രി എട്ടു യുവതികള്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്ന ബെര്‍ലുസ്‌കോണിയുടെ പൊങ്ങച്ചം ഏറെ വിവാദമായിരുന്നു. എഴുപത്തിനാലുകാരനായ പ്രധാനമന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍ കമ്മീഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications