കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊരിക്കലും ഒബാമ വേണ്ട: അമേരിക്ക

  • By Lakshmi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: ബരാക് ഒബാമ ഇനിയൊരിക്കല്‍ക്കൂടി അമേരിക്കയുടെ പ്രസിഡന്റാവേണ്ടെന്ന് അമേരിക്കക്കാര്‍. രാജ്യത്തെ പകുതിയിലേറെ ആളുകളും ഇനി ഒബാമവേണ്ടെന്നാണ് പറയുന്നത്. ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഒബാമയുടെ പ്രതിച്ഛായ മോശമാക്കുന്നത്.
സാമ്പത്തിക പരാധീന അനുഭവിക്കുന്ന ജനതയ്ക്ക് ഒബാമയോട് നീരസം വര്‍ധിക്കുകയാണ്. ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടര്‍/ടിഐപിപി നടത്തിയ സര്‍വേയിലാണ് ഒബാമയുടെ ജനപ്രീതി ഇടിഞ്ഞതായി കണ്ടെത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 35% പേര്‍ മാത്രമാണ് ഒബാമയുടെ രണ്ടാമൂഴത്തെ അനുകൂലിക്കുന്നത്. 56% പേര്‍ കരുതുന്നത് അദ്ദേഹത്തിനു മറ്റൊരു അവസരംകൂടി നല്‍കരുത് എന്നാണ്. 10% പേര്‍ ഒന്നും പറയുന്നില്ല.

ഇങ്ങനെയാണെങ്കിലും സ്ഥാനമോഹികളായ മറ്റു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മോഹികളെക്കാള്‍ തെല്ലു മുന്നിലാണ് ഒബാമ എന്നാണ് സര്‍വ്വേ ഫലം. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നടക്കാന്‍ ഇനി ഒരുവര്‍ഷമേ കാത്തിരിക്കേണ്ടതുള്ളു. സ്വതന്ത്ര ചിന്താഗതിക്കാരും വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നവരുമാണത്രേ ഒബാമ സ്വീകാര്യനല്ലെന്ന് പറയുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കാന്‍ കഴിവുള്ളവരാണ് ഇക്കൂട്ടര്‍, അതുകൊണ്ടുതന്നെ ഒബാമയ്ക്ക് ആശങ്കപ്പെടാനും ഏറെയുണ്ട്. എന്നാല്‍ ഒബാമയോടു ജനങ്ങള്‍ക്കുള്ള നിലപാട് തിരഞ്ഞെടുപ്പു സമയത്ത് ഇതുതന്നെയായിരിക്കണമെന്നില്ലെന്നു പറയുന്നവരുമുണ്ട്.

English summary
In the past month, President Barack Obama has seen his popularity on the uptick, according to a recent poll by Quinnipiac University. A month ago, only 41 percent approved of people polled approved of the president. Now, the split is up to 47 percent approving and 49 percent disapproving,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X