ലണ്ടന്‍: ഒരു മാസികയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒലോല പെര്‍ഫ്യൂമിന്റെ പരസ്യം അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി(എഎസ്എ) നിരോധിച്ചു. പരസ്യം ലൈംഗികചുവയുള്ള സന്ദേശം കൈമാറുന്നുവെന്നാരോപിച്ചാണ് നിരോധനം. ഫാഷന്‍ ഡിസൈനറായ മാര്‍ക് ജാകോബ്‌സ് ആണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.
17 വയസ്സുകാരിയായ നടി മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രം ധരിച്ച് തന്റെ ഇരുതുടകള്‍ക്കുമിടയില്‍ പെര്‍ഫ്യൂമിന്റെ വലിയ ബോട്ടില്‍ വച്ച രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. നടിയുടെ വസ്ത്രധാരണ രീതിയും പെര്‍ഫ്യൂം ബോട്ടിലിന്റെ സ്ഥാനവും വച്ചു നോക്കുമ്പോള്‍ അത് കുട്ടികള്‍ക്ക് ലൈംഗികചുവയുള്ള സന്ദേശം കൈമാന്‍ സാധ്യതയുണ്ടെന്ന് എഎസ്എ നിരീക്ഷിച്ചു.
പരസ്യം പ്രകോപനപരമാണെന്നും ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായും എഎസ്എ പറഞ്ഞു. എന്നാല്‍ വ്യത്യസ്തമായ ഒരു സ്റ്റൈല്‍ പരീക്ഷിയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കമ്പനിയുടെ വാദം.
The Advertising Standards Authority has banned a perfume advert featuring teenage actress Dakota Fanning saying it could be seen to sexualise a child. The magazine ad for Oh Lola! perfume by fashion designer Marc Jacobs was likely to cause serious offence, it said.