Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്‍ കൊല്ലപ്പെടുമ്പോള്‍ ഒബാമ എവിടെ?

obama
വാഷിംങ്ടണ്‍: അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിയ്ക്കുമ്പോള്‍ ഒബാമ എന്തുചെയ്യുകയായിരുന്നു? ലാദനെ വധിയ്ക്കാനാവുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിരിക്കുകയൊന്നുമായിരുന്നില്ല അമേരിക്കന്‍ പ്രസിഡന്റ്. ലാദന്‍ കൊല്ലപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് വരെ ഗോള്‍ഫ് കളിയ്ക്കുകയായിരുന്നു ഒബാമ.

അതിന് ശേഷം തന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് ഓടിയെത്തിയ ഒബാമ ലാദന്‍ കൊല്ലപ്പെട്ട വിവരം ലോകത്തോട് വിളിച്ചു പറഞ്ഞു. സീല്‍ ടീമിന്റെ മുന്‍ കമാന്ററായിരുന്ന ചക് പഫറെറുടെ സീല്‍ ടാര്‍ഗറ്റ് ജെറോണിമോ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ലാദനെ വധിച്ച സംഘത്തിലുള്‍പ്പെട്ട പലരുമായും താന്‍ സംസാരിച്ചിരുന്നുവെന്ന് ചക് പറയുന്നു.

ലാദനെ വധിയ്ക്കുമ്പോള്‍ സേനാംഗങ്ങളില്‍ ആരും ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന് പറഞ്ഞിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ലാദനെ വധിയ്ക്കുന്ന ഓപ്പറേഷനില്‍ ഒബാമയുടെ പങ്ക് എഴുതിപെരുപ്പിച്ചതാണ്. ലാദന്റെ മരണത്തിന് ശേഷം വൈറ്റ് ഹൗസ് പുറത്തു വിട്ട ചിത്രങ്ങള്‍ യഥാര്‍ഥത്തില്‍ ലാദന്‍ കൊല്ലപ്പെട്ട നിമിഷങ്ങളല്ലെന്നും പുസ്തകത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+