കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി വീണ്ടും താഴോട്ടിറങ്ങും

Google Oneindia Malayalam News

Italy
മുംബൈ: ആഗോള സാമ്പത്തികമേഖല വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിക്കുമുകളില്‍ സമ്മര്‍ദ്ദം തീര്‍ക്കുന്നു. പൊട്ടിത്തെറിയുടെ വക്കത്ത് നില്‍ക്കുന്ന ഇറ്റാലിയന്‍ പ്രതിസന്ധിയും പ്രവിശ്യാഭരണകൂടം പോലും പാപ്പരായി പ്രഖ്യാപിക്കപ്പെടുന്ന അമേരിക്കന്‍ സാമ്പത്തികാവസ്ഥയും വരും ദിവസങ്ങളില്‍ വിപണിയുടെ കയറ്റിറക്കങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

5300നെ മറികടക്കാനുള്ള ശേഷി നിഫ്റ്റി കൈവരിച്ചിട്ടില്ല. വരുന്ന മാസങ്ങളില്‍ ദേശീയ ഓഹരി സൂചിക 4500ലേക്ക് കൂപ്പുകുത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് ഓഹരി വിദഗ്ധനായ ദിലിപ് ഭട്ട് അഭിപ്രായപ്പെട്ടു.

സെന്‍സെക്‌സ് 19100 മറികടന്ന് മുന്നേറാനുള്ള സാധ്യത കുറവാണ്. ഇതിനടുത്തുവരെ എത്താനുള്ള കെല്‍പ്പ് മാത്രമേ ഇപ്പോഴത്തെ മുംബൈ വിപണിക്കുള്ളൂ. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5007 വളരെ നിര്‍ണായകമാണ്- ട്രേഡിങ് സ്ഥാപന ഉടമയായ റായ് ബറോസ് പറഞ്ഞു.

ഇറ്റലിയില്‍ പ്രധാനമന്ത്രി ബെര്‍ലുസ്‌കോണിയുടെ രാജിപ്രഖ്യാപനം പുറത്തുവന്നെങ്കിലും രാജ്യത്തിന്റെ വായ്പാചെലവ് നിര്‍ണായകമായ ഏഴുശതമാനം മറികടന്നത് തിരിച്ചടിയായി. പ്രതിസന്ധി മറികടക്കണമെങ്കില്‍ എത്രയും വേഗം സാമ്പത്തിക ഉത്തേജകപാക്കേജ് ലഭിക്കേണ്ടി വരുമെന്ന് ഉറപ്പായി.

English summary
Market doesn’t have enough fire power to take it beyond the 5,300 level and sustain it. "Gradually, over the next six to nine months, market will slip lower to 4,500 levels," Says Experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X