കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയില്‍ ഒന്നിയ്ക്കാനൊരുങ്ങി ഒന്നുകള്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ലോകമാകെ ഒരുങ്ങുകയാണ് നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന അക്കങ്ങളുടെ അപൂര്‍വതയെ വരവേല്‍ക്കാന്‍. ചിലര്‍ വിവാഹത്തിലൂടെ, മറ്റുചിലര്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിലൂടെ ഇനിയും ചിലര്‍ ഗൃഹപ്രവേശത്തിലൂടെയും ഈ അപൂര്‍വ്വ ദിവസത്തെ ജീവിതത്തില്‍ മധുരമുള്ള ഓര്‍മ്മയാക്കി രേഖപ്പെടുത്തിവെയ്ക്കാനൊരുങ്ങുകയാണ്.

11-11-11 എന്നുപറയുമ്പോള്‍ ആറ് ഒന്നുകളാണ് ഒന്നിച്ചുവരുന്നത്. വെള്ളിയാഴ്ച രാവിലെ 11മണി, 11മിനിറ്റ് 11 സെക്കന്റ് ആകുമ്പോള്‍ അത് 12 ഒന്നുകളാവുന്നു, അങ്ങനെ ഒരു അപൂര്‍വ്വ സംഗമം നടക്കുന്നു.

ലോകമെങ്ങും ആയിരക്കണക്കിനു വിവാഹങ്ങളും വിശേഷ ചടങ്ങുകളുമാണ് വെള്ളിയാഴ്ച നടക്കാന്‍ പോകുന്നത്. വെള്ളിയാഴ്ച 11 വയസു തികയുന്നവര്‍ക്ക് പല രാജ്യങ്ങളിലും സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. പല മതങ്ങളിലും 11 വിശുദ്ധ സംഖ്യയാണ്്. ക്രിസ്തീയ വിശ്വാസപ്രകാറം കാവല്‍മാലാഖമാര്‍ 11 പേരാണ്.

ഒന്നുകള്‍ ഒന്നിയ്ക്കുന്നത് ശുഭസൂചകമാണെന്നും അപൂര്‍വ്വമായ ഒരു പൊസിറ്റീവ് എനര്‍ജി ഭൂമിയില്‍ സൃഷ്ടിക്കപ്പെടുമെന്നും സംഖ്യാശാസ്ത്രകാരന്മാര്‍ പറയുന്നു. ഓരോ അക്കങ്ങള്‍ക്കും പ്രത്യേക ഊര്‍ജ്ജമുണ്ടത്രേ. അപ്പോള്‍ അത്തരം സംഖ്യകള്‍ ഒരുമിച്ച് വരുമ്പോള്‍ ഈ പൊസിറ്റീവ് എനര്‍ജി കൂടുതലാകുന്നുവെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നാണ് ന്യൂമറോളജിസ്റ്റുകള്‍ പറയുന്നത്.

ലോകമെന്പാടുമായി വെള്ളിയാഴ്ച ഒട്ടേറെ പ്രസവങ്ങളാണ് നടക്കാനിരിക്കുന്നത്. കുഞ്ഞിന് അപൂര്‍വ്വമായ ഒരു ജന്മദിനം സമ്മാനിയ്ക്കുകയെന്നാണ് പലദന്പതിമാരുടെയും ലക്ഷ്യം. പക്ഷേ ഈ ദിവസത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ന്യൂമറോളജിസ്റ്റുകള്‍ പറയുന്നു.

12 ഒന്നുകള്‍ ചേര്‍ന്നു സൃഷ്ടിക്കുന്ന അക്കങ്ങളുടെ അപൂര്‍വനിര ഇനി ഈ ആയുസില്‍ കാണാനൊക്കില്ല, ഇത്രയും ഒന്നുകള്‍ ഇനി ഒരുമിച്ച് വരാന്‍ 2111 വരെ കാത്തിരിക്കണം. ഇതിനു മുമ്പ് 1911ലായിരുന്നു ഇതുപോലെ ഒന്നുകള്‍ ഒന്നിച്ച ദിനം.

അന്ന് രാത്രി അമേരിക്കപോലെ ചില രാജ്യങ്ങളില്‍ അസാധാരണമാം വിധം താപനില കുറഞ്ഞിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
At 11.11.11 on 11.11.11, the time and date will be a perfect same-numbered palindrome, reading the same backwards as forwards, an event which can only happen on one day every 100 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X