ചെന്നൈ ക്ഷേത്രത്തിലും വന്‍നിധി ശേഖരം?

ചെന്നൈയ്ക്കു സമീപം ന്യൂ ഗുമ്മിഡിപൂണ്ടിയിലുള്ള 1200 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖര സ്വാമി ക്ഷേത്രത്തിലും വന്‍ നിധിശേഖരമുണ്ടെന്നാണ് അധികൃതരും ഭക്തരും പ്രതീക്ഷിയ്ക്കുന്നത്.
ക്ഷേത്രത്തിനുള്ളിലെ ആറടി വീതിയും 15 അടി നീളവുമുള്ള നിലവറയുണ്ട്. നവംബര്‍ 16ന് രഹസ്യ നിലവറ തുറക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. ഇതിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്.
പാണ്ഡ്യ, ചോള രാജാക്കന്‍മാരുടെ കാലത്തെ വാസ്തുവിദ്യയുടെ ക്ലാസിക് ഉദാഹരണമാണ് ചന്ദ്രശേഖര സ്വാമി ക്ഷേത്രം. ശിലാലിഖിതങ്ങള്‍ പ്രകാരം 1033 എഡിയിലാണ് ക്ഷേത്രം നിര്‍മിച്ചതെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications