കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ക്ഷേത്രത്തിലും വന്‍നിധി ശേഖരം?

  • By Ajith Babu
Google Oneindia Malayalam News

Treasure
ചെന്നൈ: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാനിധിശേഖരത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതോടെ രാജ്യത്തെ പുരാതന ക്ഷേത്രങ്ങളിലെല്ലാം ഇത്തരത്തില്‍ നിധിയൊളിച്ചിരിയ്ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ചെന്നൈയ്ക്കു സമീപം ന്യൂ ഗുമ്മിഡിപൂണ്ടിയിലുള്ള 1200 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖര സ്വാമി ക്ഷേത്രത്തിലും വന്‍ നിധിശേഖരമുണ്ടെന്നാണ് അധികൃതരും ഭക്തരും പ്രതീക്ഷിയ്ക്കുന്നത്.

ക്ഷേത്രത്തിനുള്ളിലെ ആറടി വീതിയും 15 അടി നീളവുമുള്ള നിലവറയുണ്ട്. നവംബര്‍ 16ന് രഹസ്യ നിലവറ തുറക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. ഇതിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്.

പാണ്ഡ്യ, ചോള രാജാക്കന്‍മാരുടെ കാലത്തെ വാസ്തുവിദ്യയുടെ ക്ലാസിക് ഉദാഹരണമാണ് ചന്ദ്രശേഖര സ്വാമി ക്ഷേത്രം. ശിലാലിഖിതങ്ങള്‍ പ്രകാരം 1033 എഡിയിലാണ് ക്ഷേത്രം നിര്‍മിച്ചതെന്ന് സൂചനകളുണ്ട്.

English summary
The Chandrasekara Swamy temple, believed to be 1,200 years old, in New Gummidipoondi near Chennai, is likely to hog the limelight on the lines of Sree Padmanabha Swamy temple in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X