നടിയ്‌ക്കൊപ്പം സഞ്ചരിച്ചത് കോണ്‍. എംഎല്‍എമാര്‍?
കൊല്ലം സീരിയല്‍ നടിയ്‌ക്കൊപ്പം വിനോദയാത്രയ്ക്കുപോയി അപകടത്തില്‍പ്പെട്ടത് കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ എംഎല്‍എമാര്‍ ആണെന്ന് റിപ്പോര്‍ട്ട്. പക്ഷേ ഇതിലൊരാള്‍ ഇടതുമുന്നണിയുടെ സിറ്റിങ് എംഎല്‍എയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടക്കുന്നുണ്ടത്രേ.
ചിലപത്രങ്ങളില്‍ വന്ന ഇത്തരത്തിലുള്ള വാര്‍ത്ത വിവാദമാവുകയാണ്. വാര്‍ത്തകളില്‍ രണ്ട് എംഎല്‍എമാരുടെയും പേരുകള്‍ പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ കാര്യമില്ലാതെ ആരോപണവിധേയനാരിക്കുന്ന ഇടത് എംഎല്‍എയ്ക്ക് വാര്‍ത്ത നിഷേധിച്ച് ജനത്തിന് മുന്നില്‍ വരാനും കഴിയുന്നില്ല.
ഇടുക്കിജില്ലക്കാരനായ എംഎല്‍എ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകളിലുള്ളത്. എന്നാല്‍ ദേവികുളത്തുനുന്നും കൊല്ലം ജില്ലയില്‍ നിന്നുമുള്ള കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാരാണ് യഥാര്‍ത്ഥത്തില്‍ നടിയ്‌ക്കൊപ്പം യാത്രചെയ്തതെന്നാണ് സൂചന.
കൊല്ലത്ത് ദേശീയ പാത 744ല്‍ ഒറ്റയ്ക്കല്‍ സ്‌കൂളിനു സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സൗമ്യ എന്ന സീരിയല്‍ നടിയും മറ്റു രണ്ട് സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ടൂറിസം കേന്ദ്രമായ തെന്മലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുന്‍ എംഎല്‍എമാരും സീരിയല്‍ നടിയും മറ്റു സ്ത്രീകളും ഒന്നിച്ചു കഴിഞ്ഞിട്ടു മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ യുഡിഎഫിന്റെ ചില പ്രാദേശിക നേതാക്കള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവത്രേ. എന്നാല്‍ ഇടത് എംഎല്‍എ എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതിനുള്ളില്‍ സിപിഎം ഗ്രൂപ്പ് പോരിന്റെ കളിയുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു.
ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് ആരും പരാതി കൊടുത്തിട്ടില്ല. അതുകൊണ്ട് പൊലസ് കേസെടുത്തിട്ടുമില്ല. എന്നാല്‍ വാഹനാപകടങ്ങളുടെ പേരില്‍ സാധാരണഗതിയില്‍ എഫ്‌ഐആര്‍ തയ്യാറാക്കി കേസെടുക്കുന്ന രീതിയുണ്ട്. അതിനു പോലീസ് തയ്യാറാകാത്തത് സംശയം ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications