3മണിക്കൂറില്‍ 3000പരാതികള്‍ പരിഹരിച്ച് ചാണ്ടി

സാമ്പത്തിക സഹായം തേടിയുള്ള പരാതികളായിരുന്നു മുഖ്യമന്ത്രിയ്ക്ക് ലഭിച്ചവയില്‍ അധികവും. ആദ്യ പരാതി തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ സുരേഷ് എന്നയാള്‍ക്ക് കച്ചവടം തുടങ്ങാനായി സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു. ഇതിലേയ്ക്ക് 75,000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ 16 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനോടകം വിതരണം ചെയ്തത്.
പരിപാടിയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിയ്ക്കുന്നത്. പരാതിയുമായി വരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് ആകെ അന്‍പത് കൗണ്ടറുകളാണ് തുറന്നിട്ടുളളത്.












Click it and Unblock the Notifications