പുഴു വിളിയില്‍ അദ്ഭുതമില്ല: വിഎസ്

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പോലും അനുവദിക്കാത്ത കോടതി ജയരാജനെ 'പുഴു' എന്നു വിശേഷിപ്പിച്ചതില്‍ അത്ഭുതമില്ല. അപ്പീല്‍ അനുവദിക്കാത്ത കോടതി നിലപാട് ജനാധിപത്യവിരുദ്ധവും നീതി നിഷേധവുമാണ്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ അപ്പീല്‍ കോടതി ഗൗരവമായി പരിശോധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വി.എസ്. പറഞ്ഞു.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കൊപ്പം ജയരാജനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വി.എസ്. പിണറായിക്കൊപ്പം പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.വി. ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവരും വി.എസിനൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications