ആദ്യദിനം ജയരാജനെ കാണാന്‍ 500പേര്‍

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ജയിലില്‍ അനുവദിച്ചിട്ടുളള സമയം കഴിഞ്ഞായിരുന്നു എത്തിയത്. അഞ്ചുമണിവരെ മാത്രമാണ് സന്ദര്‍ശകസമയം. പക്ഷേ വി.എസ് എത്തിയത് വൈകിട്ട് ആറിനായിരുന്നു. 15 മിനിട്ടോളം വി.എസ് അച്യുതാനന്ദന്‍ ജയരാജനുമൊത്തു ചെലവിട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ നേരത്തെയെത്തി ജയരാജനെ കണ്ടുമടങ്ങി. നന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.കെ ശ്രീമതി, എം.വി ഗോവിന്ദന്‍, വി. ശിവന്‍കുട്ടി എംഎല്‍എ, എം. വിജയകുമാര്‍, എ.സി ഷണ്‍മുഖദാസ്, സി.കെ നാണു എന്നിവര്‍ ജയരാജനെ കാണാനെത്തിയവരില്‍പ്പെടും
ജയിലില്‍ നിന്നുപുറത്തുപോയ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയും ബുധനാഴ്ച ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹം ജയരാജനെ കണ്ടില്ല.
ജയരാജന്റെ രാവിലത്തെ ഭക്ഷണം നാല് ചപ്പാത്തിയും കറിയുമായിരുന്നു. ജയിലിലെത്തിയ ദിവസം അദ്ദേഹം ഭക്ഷണമൊന്നും കഴിച്ചില്ല. ഇടയ്ക്കിടയ്ക്ക് ജയില്‍ അധികൃതരോട് കട്ടന്‍ചായ ആവശ്യപ്പെടുന്നുണ്ടത്രേ. കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കാന്‍ ജയില്‍ സൂപ്രണ്ട് തയാറായെങ്കിലും അതൊന്നും വേണ്ടെന്ന് പറഞ്ഞ് ജയരാജന്‍ തടയുകയായിരുന്നു.
മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ നല്‍യിരുന്ന ജോലിതന്നെ ജയരാജനും നല്‍കുമെന്നാണ് സൂചന. ശിക്ഷ കഠിനമല്ലാത്തതിനാല്‍ നിര്‍ബ്ബന്ധിത ജോലി ജയരാജന്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ജോലിചെയ്താല്‍ ശിക്ഷയിളവ് ലഭിയ്ക്കും.
ജയില്‍ വെല്‍ഫയര്‍ ഓഫീസറുടെ അസിസ്റ്റന്റായി പിളള കുറേദിവസം ജോലി നോക്കിയിരുന്നു. ഈ ജോലിക്ക് അനുവദിച്ചിട്ടുളള പ്രതിദിന ശമ്പളം 21 രൂപയാണ്. ജയരാജന് എ ക്‌ളാസ് തടവുകാരന്റെ പദവി നല്‍കുന്ന കാര്യത്തില്‍ ജയില്‍ മേധാവി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ടില്ല.












Click it and Unblock the Notifications