തിയറ്റര്‍ സമരത്തോട് യോജിപ്പില്ല: ഗണേഷ് കുമാര്‍

സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെ സര്‍വീസ് ചാര്‍ജ് പുനസ്ഥാപിക്കില്ലെന്നും സര്‍വീസ് ചാര്‍ജിന്റെ പേരില്‍ തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തിയറ്ററുകളെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചലച്ചിത്ര അക്കാദമി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ അന്തിമമായിരിക്കും. സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളിലും ഇ-ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ നഗരകാര്യ വകുപ്പിന്റെ ചുമതലയുള്ള വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
ഇ-ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതോടെ തിയറ്റര്‍ ഉടമകളും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന നികുതിവെട്ടിപ്പ് അടക്കമുള്ള കാര്യങ്ങളിലും വ്യക്തമായ തീരുമാനം ഉണ്ടാകും. തിയറ്ററുകളില്‍ ഓരോ ഷോയും ക്ലോസ് ചെയ്യുമ്പോള്‍ വിറ്റ ടിക്കറ്റിന്റെ കണക്കും പ്രേഷകരുടെ എണ്ണവും തദ്ദേശ സ്ഥാപനങ്ങളില്‍ ഉടന്‍ ലഭിക്കുന്നതിന് ഇ -ടിക്കറ്റ് സംവിധാനം സഹായകമാകും.












Click it and Unblock the Notifications