കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുറോഡില്‍ കമിതാക്കള്‍ താലികെട്ടി

  • By Nisha Bose
Google Oneindia Malayalam News

Idukki
മൂന്നാര്‍: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രതിഷേധിച്ച് കമിതാക്കള്‍ നടുറോഡില്‍ വച്ച് താലികെട്ടി. മൂന്നാര്‍ ടൗണില്‍ ടാറ്റാ ടീ ആശുപത്രിയിലേയ്ക്കുള്ള റോഡില്‍ ബുധനാഴ്ച രാവിലെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് സോത്തുപാറ ഡിവിഷനിലെ താമസക്കാരന്‍ മുത്തുപ്പാണ്ടിയാണ് നല്ലതണ്ണി തടയാര്‍ സ്വദേശി മഹാലക്ഷ്മിയെ റോഡില്‍ വച്ച് താലികെട്ടിയത്.

മൂന്നാറില്‍ റിസോര്‍ട്ട് ജീവനക്കാരനായ മുത്തുപ്പാണ്ടിയും ടൗണിലെ തുണിക്കടയിലെ സെയില്‍സ് ഗേളായ മഹാലക്ഷ്മിയും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടേയും ബന്ധുക്കള്‍ വിവാഹത്തിന് എതിരായിരുന്നു. അടുത്തിടെയായി യുവതിയെ മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്തിരുന്നു.

യുവതിയുടെ സഹോദരിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തി സഹോദരിയുടെ മുന്നില്‍ വച്ച് താലി ചാര്‍ത്താനായിരുന്നു ആദ്യം ഇവരുടെ പദ്ധതി. എന്നാല്‍ ഇതിനെ സഹോദരി എതിര്‍ത്തതിനാല്‍ ആശുപത്രിയില്‍ വച്ച് താലികെട്ട് നടന്നില്ല. തുടര്‍ന്ന് രണ്ടു പേരും പുറത്തിറങ്ങി ഫെഡറല്‍ ബാങ്കിന് മുന്നില്‍ വച്ച് താലികെട്ടുകയായിരുന്നു

English summary
Lovers conducted their marriage on public road at Munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X