പ്രണയം നടിച്ച് പീഡനം; ഡ്രൈവര്‍ കുടുങ്ങി

ചേരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കബീര്‍ പാലക്കാട് തിരുവില്വാമലയിലെ ഒരു ലോഡ്ജില്‍ വച്ചാണ് പീഡിപ്പിച്ചത്. നവംബര്‍ ഒന്നുമുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കബീറിനേയും കാണാതായെന്ന വിവരം പൊലീസിന് ലഭിച്ചു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട്ടുണ്ടെന്ന് വ്യക്തമായി.
പെണ്‍കുട്ടിയേയും കബീറിനേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. മുന്‍പ് ഓട്ടോ ഡ്രൈവറായിരുന്നു കബീര്‍. ആ സമയത്ത് ഇയാളുടെ ഓട്ടോയിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.












Click it and Unblock the Notifications