ഈന്തപ്പഴത്തില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച

ഇടുക്കി ചിന്നാല്‍ നിരപ്പ് പുല്ലാട്ട് വീട്ടില്‍ സജി അലക്‌സ്, ഇടുക്കി എരട്ടിയാര്‍ പൂവന്നംവിള വീട്ടില്‍ മോനച്ചന്‍ ജോര്‍ജ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്. തങ്ങളുടെ സഹയാത്രകരായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും ഇവരുടെ ഏഴു വയസ്സുള്ള ആണ്‍ കുട്ടിയുമടങ്ങുന്ന സംഘമാണ് തങ്ങള്‍ക്ക് ഈന്തപ്പഴം നല്‍കിയതെന്ന് ഇവര്‍ പറയുന്നു.
തീവണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇരുവരേയും റെയില്‍വേ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സജിയുടെ മാലയും മോതിരവും മൊബൈല്‍ഫോണും നഷ്ടമായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജോര്‍ജിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. അതിനാല്‍ എന്തെല്ലാം നഷ്ടമായെന്ന കാര്യം അറിവായിട്ടില്ല.












Click it and Unblock the Notifications