തന്ത്രി മോഹനരെ കിളിരൂര്‍ കേസില്‍പ്പെടുത്തുമെന്ന്

സംഭവത്തില്‍ കവിയൂര്‍ കേസ് ആക്ഷന്‍ കൌണ്‍സില്‍ ചെയര്മാന് അടക്കം മൂന്നു പേര് പിടിയിലായി. ഇവര്‍ പിടിയിലായതിനെത്തുടര്‍ന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഒളിവിലാണ്.
ചെങ്ങന്നൂര്‍ സ്വദേശി (29), മാന്നാര്‍ സ്വദേശി അബ്ദുല്‍ അസീസ് (53), കല്ലിശേരി സ്വദേശി സജീവ്കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. കവിയൂര്‍ കേസ് നടക്കുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു അബ്ദുല്‍ അസീസ്. ജനറല്‍ കണ്‍വീനറായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാജു പുഴങ്കരയാണ് ഒളിവില്‍പ്പോയിരിക്കുന്നത്. ഇയാളാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കവിയൂര്‍, കിളിരൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട തന്ത്രിയെ ഉടന്‍ അറസ്റ്റു ചെയ്യുക, ബഹുജന പ്രക്ഷോഭവും പൊലീസ് സ്റ്റേഷന് മാര്‍ച്ചും എന്നുമെഴുതിയ പോസ്റ്ററുകള്‍ പതിച്ച ശേഷം തന്ത്രിയുടെ െ്രെഡവറെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്‍. നരേന്ദ്രബാബു പറഞ്ഞു.
ചക്കുളത്തുകാവ്, മാന്നാര്‍, ചെങ്ങന്നൂര്‍, കല്ലിശേരി എന്നിവിടങ്ങളിലും തന്ത്രിയുടെ താമസസ്ഥലത്തിനു സമീപവും അഞ്ചു ദിവസം മുന്‍പാണ് പോസ്റ്റര്‍ പതിച്ചത്. തുടര്‍ന്ന് ഡ്രൈവറെ ഫോണില്‍ വിളിച്ച് തന്ത്രി മോഹനര്‍ക്കെതിരെ കിളിരൂര്‍ കേസിലെ ശാരിയുടെ പിതാവും കവിയൂര്‍ കേസിലുള്‍പ്പെട്ട അനഘയുടെ ചിറ്റപ്പനും തിരുവനന്തപുരം കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ 40 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
െ്രെഡവര്‍ രജനീഷ് തന്ത്രി മോഹനരെ ഇക്കാര്യം അറിയിച്ചു. തന്ത്രി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് തന്ത്രിയുടെ ഡ്രൈവര്‍ രജനീഷിനെക്കൊണ്ട് പ്രതികളെ ഫോണില്‍ വിളിപ്പിച്ച് പൊലീസ് 13ലക്ഷം നല്‍കാമെന്ന് അറിയിക്കുകയും മാന്നാറിലെ ബാര്‍ ഹോട്ടലില്‍ എത്താന്‍ സംഘത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെവച്ചാണ് ഇവരെ പിടികൂടിയത്.
2006 ല്‍ വനിതാ ഗുണ്ട ശോഭ ജോണും സംഘവും പണം തട്ടാനായി മോഹനെ ഒരു സ്ത്രീയ്ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തതുമായി ബന്ധപ്പെട്ടുള്ള കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications