കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രി മോഹനരെ കിളിരൂര്‍ കേസില്‍പ്പെടുത്തുമെന്ന്

  • By Lakshmi
Google Oneindia Malayalam News

Thantri Kandararu Mohanaru
ആലപ്പുഴ: തന്ത്രി കണ്ഠര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.

സംഭവത്തില്‍ കവിയൂര്‍ കേസ് ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. ഇവര്‍ പിടിയിലായതിനെത്തുടര്‍ന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഒളിവിലാണ്.

ചെങ്ങന്നൂര്‍ സ്വദേശി (29), മാന്നാര്‍ സ്വദേശി അബ്ദുല്‍ അസീസ് (53), കല്ലിശേരി സ്വദേശി സജീവ്കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. കവിയൂര്‍ കേസ് നടക്കുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു അബ്ദുല്‍ അസീസ്. ജനറല്‍ കണ്‍വീനറായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാജു പുഴങ്കരയാണ് ഒളിവില്‍പ്പോയിരിക്കുന്നത്. ഇയാളാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കവിയൂര്‍, കിളിരൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട തന്ത്രിയെ ഉടന്‍ അറസ്റ്റു ചെയ്യുക, ബഹുജന പ്രക്ഷോഭവും പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും എന്നുമെഴുതിയ പോസ്റ്ററുകള്‍ പതിച്ച ശേഷം തന്ത്രിയുടെ െ്രെഡവറെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്‍. നരേന്ദ്രബാബു പറഞ്ഞു.

ചക്കുളത്തുകാവ്, മാന്നാര്‍, ചെങ്ങന്നൂര്‍, കല്ലിശേരി എന്നിവിടങ്ങളിലും തന്ത്രിയുടെ താമസസ്ഥലത്തിനു സമീപവും അഞ്ചു ദിവസം മുന്‍പാണ് പോസ്റ്റര്‍ പതിച്ചത്. തുടര്‍ന്ന് ഡ്രൈവറെ ഫോണില്‍ വിളിച്ച് തന്ത്രി മോഹനര്‍ക്കെതിരെ കിളിരൂര്‍ കേസിലെ ശാരിയുടെ പിതാവും കവിയൂര്‍ കേസിലുള്‍പ്പെട്ട അനഘയുടെ ചിറ്റപ്പനും തിരുവനന്തപുരം കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ 40 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

െ്രെഡവര്‍ രജനീഷ് തന്ത്രി മോഹനരെ ഇക്കാര്യം അറിയിച്ചു. തന്ത്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് തന്ത്രിയുടെ ഡ്രൈവര്‍ രജനീഷിനെക്കൊണ്ട് പ്രതികളെ ഫോണില്‍ വിളിപ്പിച്ച് പൊലീസ് 13ലക്ഷം നല്‍കാമെന്ന് അറിയിക്കുകയും മാന്നാറിലെ ബാര്‍ ഹോട്ടലില്‍ എത്താന്‍ സംഘത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെവച്ചാണ് ഇവരെ പിടികൂടിയത്.

2006 ല്‍ വനിതാ ഗുണ്ട ശോഭ ജോണും സംഘവും പണം തട്ടാനായി മോഹനെ ഒരു സ്ത്രീയ്ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തതുമായി ബന്ധപ്പെട്ടുള്ള കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

English summary
Three persons arrested after Thantri Kandaru Mohanaru filed a petition alleged that a group threatening him and demanded money,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X