ആദിവാസി സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി
അഗളി ആദിവാസിസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി. അട്ടപ്പാടി കുളപ്പടി ഊരിലെ 55വയസ്സുകാരിയാണ് ക്രൂരമായ ബലാല്‍സംഗത്തിനിരയായി ആശുപത്രിയില്‍ കഴിയുന്നത്.
നവംബര്‍ 6ന് ഞായറാഴ്ചയാണ് സംഭവംം നടന്നത്. പണിനടന്നുകൊണ്ടിരിക്കുന്ന ഒരു വീടിനുള്ളില്‍വച്ചാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിനു ശേഷം സ്ത്രീ ഒഴിഞ്ഞ വീടിനുള്ളില്‍ ചൊവാഴ്ച പുലര്‍ച്ചെവരെ അവശയായി കിടക്കുകയായിരുന്നു.
സംഭവത്തില്‍ ഇവരുടെ അതേ ഊരിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കുളപ്പടിയിലെ ഏതാനും ആളുകളോടൊപ്പം ഇവര്‍ ഇവിടേക്ക് നടന്നുപോയിരുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു.
ചൊവാഴ്ച ബന്ധുക്കളുടെ സഹായത്തോടെ ഇവര്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സംഭവമെന്ന് പറയുന്നു.












Click it and Unblock the Notifications