Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ക്രിസ്തുമസിനു മുമ്പ് ഇറാന്‍ ആക്രമിക്കും

Dailymail
ലണ്ടന്‍: ക്രിസ്തുമസിനു മുമ്പ് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്താനാണ് പദ്ധതി.

രാജ്യത്തെ ആണവസംസ്‌കരണത്തിനും പരീക്ഷണത്തിനുമുള്ള എല്ലാ കേന്ദ്രങ്ങളും തകര്‍ക്കുകയാണ് ലക്ഷ്യം. ഇതോടെ ഇറാനില്‍ നിന്നുള്ള ആണവായുധ ഭീഷണി ഒവിവാക്കാനാവുമെന്ന് ഇസ്രായേല്‍ സ്വപ്‌നം കാണുന്നു.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് അന്താരാഷ്ട്ര ആണവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതിന്റെ ചുവട് പിടിച്ച് അമേരിക്കയുടെ പിന്തുണയോടെ ആക്രമണം നടത്താനാണ് ഇസ്രായേല്‍ ശ്രമിക്കുക.

ക്രിസ്തുമസിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തിലോ ആക്രമിക്കാനാണ് പദ്ധതിയെന്ന് പേര് വെളിപ്പെടുത്താതെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതേ സമയം അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തുകയാണെങ്കില്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടണും അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+