കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിനെ തൂക്കിക്കൊല്ലണം: പാക് ആഭ്യന്തര മന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Federal Interior Minister Rehman Malik
ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച അജ്മല്‍ കസബ് ഭീകരവാദിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റുക തന്നെ വേണമെന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു റഹ്മാന്‍ മാലിക്കിന്റെ ഈ അഭിപ്രായപ്രകടനം.

ഇതാദ്യമായിട്ടാണ് ഒരു പാക് ഭരണപ്രതിനിധി കസബിനെ തൂക്കിലേറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നത്. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ജുഡീഷ്യല്‍ കമ്മീഷന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായവരുടെ വിചാരണയ്ക്ക് വേഗം കൂട്ടാന്‍ ഇത് സഹായിക്കുമെന്നും റഹ്മാന്‍ മാലിക് പറഞ്ഞു.

ഇന്ത്യയിലേക്ക് പോകുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 26/11 ആക്രമണത്തിന് ശേഷം കസബ് പാക് പൗരനാണെന്ന വസ്തുത ആദ്യം നിഷേധിച്ച പാക് ഭരണകൂടം പക്ഷേ 2009 ജനവരിയില്‍ ഇത് തിരുത്തി. മുംബൈ ഹൈക്കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്.

English summary
Federal Interior Minister Rehman Malik on Wednesday said that the law and order situation in the country had improved, but it was not yet ideal.He was talking to the newsmen during his visit to the mausoleum of Dr Allama Mohammad Iqbal on the occasion of Iqbal Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X