പട്ടത്തിന്റെ ചരട് കുടുങ്ങി ഒരാള്‍ മരിച്ചു

ലാഹോര്‍ സിറ്റിലെ മുള്‍ത്താന്‍ റോഡിലെ മാണ്ഡി സ്‌റ്റോപ്പിലാണ് സംഭവം.
കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുകയായിരുന്ന പട്ടത്തിന്റെ ചരട് കഴുത്തില്‍കുടുങ്ങിയതോടെ യുവാവിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍ പെടുകയായിരുന്നു. ചരട് കുടുങ്ങി ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരിച്ചത്.
തൊട്ടടുത്തുള്ള ലെതര്‍ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. മാതാവിനുള്ള മരുന്നുമായി തിടുക്കത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഗുല്‍ഷന്‍ ഇ രവി ഭാഗത്തുനിന്നുള്ളവര്‍ പറത്തിയ പട്ടമാണ് വില്ലനായത്.
ഈ ഭാഗത്ത് പട്ടം പറത്തലിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സഹകരിക്കാറില്ലെന്ന് പോലിസ് അറിയിച്ചു. 302 പിപിസി പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications