കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപാഡെമോസ് പുതിയ ഗ്രീസ് പ്രധാനമന്ത്രി

Google Oneindia Malayalam News

Paedomas
എതന്‍സ്: ഗ്രീസിലെ പുതിയ പ്രധാനമന്ത്രിയായി ലുകാസ് പപാഡെമോസ് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നാലുദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വൈസ് പ്രസിഡന്റിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

പപാഡെമോസിനു കീഴില്‍ രൂപീകരിക്കപ്പെടുന്ന ദേശീയ സര്‍ക്കാര്‍ യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക പാക്കേജിന് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് കാര്‍ലോസ് പപൗലിയാസി പപാഡെമോസിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീര്‍ത്തും നിര്‍ണായകമായ സമയത്താണ് ഗ്രീസിന്റെ അധികാരമേറ്റെടുക്കുന്നത്. അതിന്റെ എല്ലാ ഉത്തരവാദിത്വവുമുണ്ട്-തീരുമാനം പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പപേഡെമോസ് പറഞ്ഞു.

ധനകാര്യമന്ത്രി ഇവാന്‍ചലോസ് വെനിസെലോസിന് ഒരു ബാങ്കറെ പ്രധാനമന്ത്രിയാക്കുന്നതിനോട് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

English summary
Former European Central Bank vice-president Lucas Papademos has been named as Greece's new prime minister, following days of negotiations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X