റഷ്യന്‍ ബഹിരാകാശ പേടകം നിശ്ചലം, ഭൂമിക്ക് വിഷഭീഷണി

1700 ലക്ഷം ഡോളര്‍ ചെലവാക്കി നിര്‍മിച്ച ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുകയാണെങ്കില്‍ അത് നേരത്തെ താഴേക്ക് വീണ നാസയുടെയും ജര്‍മനിയുടെയും ഉപഗ്രഹം പോലെയായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം സ്‌പേസ് ക്രാഫ്റ്റിലെ ഇന്ധനം അത്യന്തം വിഷമുള്ളതാണ്. അവശിഷ്ടങ്ങള്‍ പതിക്കുന്നതിനേക്കാള്‍ അപകടം ഇന്ധനം ഭൂമിയില്‍ വീഴുന്നതാണ്.
ചൊവ്വാഴ്ച സെനിത് 2 ബൂസ്റ്റര്‍ റോക്കറ്റിന്റെ സഹായത്തോടെയാണ് റഷ്യ വാഹനം വിജയകരമായി വിക്ഷേപിച്ചത്. ചൊവ്വയിലേക്കുള്ള പര്യവേഷണത്തിനായി സ്വയം പ്രവര്‍ത്തിക്കേണ്ട വാഹനം ഓഫായി കിടക്കുകയാണ്. താഴേക്കു വീഴുകയാണെങ്കില്‍ ഭൂമിയില്‍ വന്നു പതിക്കുന്ന മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും അപകടകാരിയായ വസ്തുവായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതിനിടെ വാഹനത്തിന്റെ വിദുരനിയന്ത്രണസംവിധാനം വേണ്ടത്ര പരീക്ഷിക്കപ്പെടുന്നതിനു മുമ്പാണ് വിക്ഷേപിച്ചതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. റഷ്യയുടെ 33ാമത്തെ പരീക്ഷണമാണ് പരാജയപ്പെടുന്നത്.












Click it and Unblock the Notifications