ലോസ്ഏഞ്ചല്‍സ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണക്കിടക്ക ലേലത്തിന്. ഹോംമ്പി ഹില്‍സിലെ വീട്ടില്‍ ജാക്‌സന്‍ അന്ത്യനാളുകള്‍ ചെലവഴിച്ചത് ഈ ആഡംബര മെത്തയിലാണ്. ജൂലിയന്‍ കമ്പനിയാണ് കിടക്ക ലേലത്തിന് വയ്ക്കുന്നത്.
കിടയ്ക്കയ്ക്ക് പുറമേ പെയിന്റിങ്ങുകളും ഫര്‍ണിച്ചറുമെല്ലാം ലേലത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഡിസംബര്‍ 17ന് ലോസ്ഏഞ്ചല്‍സിലാണ് ലേലം നടക്കുക.
അന്തരിച്ച സെലിബ്രിറ്റികളില്‍ ഏറ്റവും സമ്പന്നന്‍ ജാക്‌സണാണെന്നാണ് അടുത്തിടെ ഫോബ്‌സ് മാസികയുടെ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.പോയ വര്‍ഷം ഏതാണ്ട് 17 കോടി രൂപയാണ് ജാക്‌സന്റെ വരുമാനം.
മരിച്ചവരെ മാത്രമല്ല, ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുത്താലും ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന രണ്ടാമത്തെ പോപ് താരമാണ് ജാക്‌സണ്‍.
Michael Jackson passed away from an overdose of prescription pills. And where did he eventually die? On his bed…and NOW you can own a piece of the most memorable moment of our generation: Michael Jackson’s death-bed.