• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വ്യാവസായിക ഉല്‍പ്പാദന നിരക്കില്‍ വന്‍ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനനിരക്ക് രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെപ്തംബറില്‍ വെറും 1.9 ശതമാനമാണ് വളര്‍ച്ചാനിരക്ക്. തൊട്ടുമുമ്പത്തെ മാസം ഇത് 4.1 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ നിരക്ക് 3.6 ശതമാനമായിരുന്നു.

മൊത്തം സൂചികയുടെ 80 ശതമാനവും നിയന്ത്രിക്കുന്ന നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.1 ശതമാനം മാത്രമാണ്. അതിനിടെ രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വെള്ളിയാഴ്ച പുറത്തുവന്നു.

നേരിയ തോതില്‍ കുറവുണ്ടായെങ്കിലും ഭക്ഷ്യവിലപെരുപ്പം ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്. തൊട്ടുമുമ്പത്തെ 12.21 ശതമാനത്തിനു പകരം ഒക്ടോബര്‍ 29ന് അവസാനിച്ച ആഴ്ചയില്‍ 11.81 ശതമാനമായി താഴ്ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുനോക്കുമ്പോള്‍ പച്ചക്കറികളുടെ വിലയില്‍ 26.05 ശതമാനത്തിന്റെയും പയര്‍വര്‍ഗ്ഗങ്ങളില്‍ 13.27 ശതമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്. അതേ സമയം ഉള്ളി, ഗോതമ്പ് വിലകള്‍ താഴേക്കിറങ്ങി.

English summary
India's industrial output grew at its slowest pace in two years in September, providing further evidence of deceleration in the economy and raising the odds of a pause in the RBI's 20-month-old policy tightening cycle.vegetables
 
 India's food inflation as measured on the basis of Wholesale Price Index (WPI) came down marginally to 11.81% for the week ended October 29.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more