കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സും നിഫ്റ്റിയും താഴേക്കിറങ്ങി

Google Oneindia Malayalam News

Dalalstreet
മുംബൈ: വ്യവസായ വളര്‍ച്ചാനിരക്കിലുണ്ടായ കുറവും രാജ്യത്തെ ബാങ്കുകളുടെ കിട്ടാകടത്തിന്റെ വര്‍ധനവിനെ കുറിച്ചുള്ള മൂഡി റേറ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ടും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച ചുവപ്പ് കത്തിച്ചു. രൂപയുടെ മൂല്യത്തിലുള്ള കുറവ്, ക്രൂഡ് ഓയില്‍ വിലയിലുള്ള വര്‍ധനവ്, ഒരിയ്ക്കലും അവസാനിക്കാത്ത യൂറോപ്യന്‍ യൂനിയനിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും വിപണിയുടെ ഗതി നിയന്ത്രിച്ചു.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 169.28 പോയിന്റ് താഴേക്കിറങ്ങി 17192.82ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 52.20 കുറഞ്ഞ് 5168.85ലും ക്ലോസ് ചെയ്തു. ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, മണപ്പുറം ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അപ്പോളോ ടയേഴ്‌സ് ഓഹരികള്‍ മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി.

വെള്ളിയാഴ്ച എഡ്യുകോംപ് സൊലുഷന്റെ ഓഹരികളില്‍ 10.35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 269.65ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി ക്ലോസ് ചെയ്തത് 27.90 പോയിന്റ് കുറഞ്ഞ് 241.75ലാണ്. 8.64 ശതമാനത്തിന്റെ നഷ്ടത്തോടെ യുനൈറ്റഡ് സ്പിരിറ്റ്‌സ് തൊട്ടുപിറകിലെത്തി. പാന്റലൂണ്‍ റീട്ടെയില്‍, വോള്‍ട്ടാസ് ലിമിറ്റഡ്, അരബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നില്ല.

നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളിലൊന്നായ ടാറ്റാ സ്റ്റീലിന് തിരിച്ചടിയുടെ ദിവസമായിരുന്നു. പ്രവര്‍ത്തന ചെലവ് കൂടിയതിനെ തുടര്‍ന്ന് കമ്പനിയുടെ രണ്ടാം പാദഫലം നഷ്ടത്തിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടാക്കി. 448.80 ല്‍ വില്‍പ്പന തുടങ്ങിയ സ്റ്റീല്‍ ഓഹരി 423.60 വരെ താഴ്ന്നിരുന്നു. ക്ലോസ് ചെയ്തത് 430ലാണ്.

കഴിഞ്ഞ ദിവസം 'വണ്‍ ഇന്ത്യ' നിര്‍ദ്ദേശിയ കെയ്ന്‍ ഇന്ത്യ അഞ്ചുശതമാനത്തോളം മുന്നേറ്റം പ്രകടിപ്പിച്ചതിനുശേഷമാണ് താഴേക്കിറങ്ങിയത്. ജിയോ മെട്രിക്, ബെര്‍ജര്‍, പിരമല്‍ ഹെല്‍ത്ത് കെയര്‍, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനികളും നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച ലാഭം നേടി കൊടുത്തിട്ടുണ്ട്. അരബിന്ദോ ഫാര്‍മ വിറ്റൊഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

English summary
The Bombay Stock Exchange benchmark Sensex today fell 169 points on sustained selling by funds on concerns over sluggish corporate earnings and weak industrial growth. The Sensex, which had lost 207.43 points in the previous session, fell further by 169.28 points to 17,192.82, pulled down by banking and metal sectors. The gauge touched the day's low of 17,096.84. Similarly, the broad-based National Stock Exchange index declined to 5,142.25, before ending lower by 52.20 points to 5,168.85.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X