കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ആന്റ് പി ക്ക് മൂഡിയോട് വിയോജിപ്പ്

Google Oneindia Malayalam News

Standard-poor
മുംബൈ: ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തികള്‍ക്കു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ കണ്ടെത്തലിനോട് സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ റേറ്റിങ് ഏജന്‍സി വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതോടെ വാര്‍ത്താ പ്രാധാന്യം നേടിയ ഏജന്‍സിയാണ് എസ് ആന്റ് പി.

ഇന്ത്യയിലെ ബാങ്കിങ് മേഖലയിലുള്ള നിയന്ത്രണങ്ങള്‍ അന്താരാഷ്ട്രമാനദണ്ഡമനുസരിച്ചു തന്നെയാണ്. കൂടാതെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ വിശ്വാസ്യത തെളിയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ബാങ്കിങ് ഇന്‍ഡസ്ട്രി കണ്‍ട്രി റിസ്‌ക് അസെസ്‌മെന്റ് റേറ്റിങില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പോസിറ്റീവ് ടെറിട്ടറിയില്‍ തന്നെയാണ്.

ആദ്യം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിങില്‍ മൂഡി കുറവ് വരുത്തിയിരുന്നു. നിശ്ചല മൂലധനം ഉപയോഗപ്പെടുത്തുന്നതിന് ബാങ്കിനുള്ള പരിമിതിയാണ് അതിനുള്ള കാരണമായി പറഞ്ഞിരുന്നത്. അതിനുശേഷമാണ് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ മുഴുവന്‍ നെഗറ്റീവ് ടെറിട്ടറിയിലേക്ക് മാറ്റിയതായി മൂഡി പ്രഖ്യാപിച്ചത്. ഈ തീരുമാനം ഓഹരിവിപണിയില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.

English summary
A day after Moody’s Investors Service downgraded its outlook on India’s Rs. 64 trillion banking sector from stable to negative, rival rater Standard and Poor’s (S&P) raised its assessment on the Indian banking system, saying local regulations are in line with global standards, Reports livemint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X